Thursday, April 18, 2024
HomeAmericaഗാമയുടെ പുതിയ സാരഥികള്‍.

ഗാമയുടെ പുതിയ സാരഥികള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
അറ്റ്ലാന്‍റ: അറ്റ്‌ലാന്‍റയിലെ പ്രമുഖ മലയാളി  സംഘടനയായ ഗാമയുടെ  2016 – ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെതു പോലെ തന്നെ തികച്ചും ജനകീയ തിരഞ്ഞെടുപ്പായിരുന്നു ഈ തവണയും.  പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതില്‍ ഈ തവണയും ഗാമ മാതൃകയായി. അമേരിക്കയിലുള്ള മിക്ക മലയാളി സംഘടനകളും എല്ലാ വര്‍ഷവും കുറെ ആളുകളില്‍  മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അവര്‍ക്കിഷ്ടമുള്ള ആളുകള്‍ മാത്രം എല്ലാ വര്‍ഷവും വീണ്ടും, വീണ്ടും  തിരഞ്ഞെടുക്കപ്പെടുന്നു.
ഗാമയിലും ഇതൊക്കെ തന്നെയാണ് നടന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തികച്ചും പുതിയ  ആളുകള്‍ മാത്രമാണ് ഗാമയില്‍ തിരഞ്ഞെടുക്കപെട്ടത്‌.അവര്‍ വാഗ്ദാനം ചെയ്തിരുന്ന ഒട്ടുമിക്ക കാര്യങ്ങളും നടപ്പില്‍ വരുത്തുകയും ചെയ്തു. ഒരു പ്രധാന കാര്യം അവര്‍ പറഞ്ഞിരുന്നത് മലയാളി സമൂഹത്തില്‍ പിരിവു നടത്തി നിലവാരം കുറഞ്ഞ സ്റ്റേജ് ഷോ തങ്ങള്‍ നടത്തില്ല എന്നായിരുന്നു. അതവര്‍ പാലിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍…
ഈ വര്‍ഷം വീണ്ടും സാമൂഹ്യ സാംസ്കാരിക മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കുറെ ചെറുപ്പക്കാര്‍ ആണ് കമ്മറ്റിയില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പല മേഖലകളിലും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കരുത്താര്‍ജിച്ചവരുമാണ്.
പ്രകാശ്‌ ജോസഫ് (പ്രസിഡന്റ്), സ്വപ്ന വാചാ  (വൈസ് പ്രസിഡന്റ്), കണ്ണന്‍ ഉദയരാജന്‍  (സെക്രട്ടറി), ദീപക് അലക്സാണ്ടര്‍  (ജോയിന്റ് സെക്രട്ടറി), ബിനു കാസിം (ട്രഷറര്‍) എന്ന സ്ഥാനങ്ങളിലും,  സുനില്‍ പുനത്തില്‍, നിഷാദ് പണ്ടാരത്തൊടി, സമീറ യൂസഫ്‌, അശ്വതി ദേവ്, അരവിന്ദ് രാജശേഖരന്‍, സനല്‍ കുമാര്‍, ജയ്‌ബു ജോര്‍ജ്ജ്, രധീഷ് കോനിചേരി  തുടങ്ങിയവര്‍ മറ്റു ഭാരവാഹികളായും ഉള്ള കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
പുതിയ ഭാരവാഹികളെ ഒരുകയ്യടിയോടു കൂടി സ്വാഗതം ചെയ്യുന്നു. അറ്റ്‌ലാന്റ്റയിലെ മലയാളികളില്‍ നിങ്ങളിളെ  ഉറ്റുനോക്കുന്നു… മലയാളികള്‍ക്ക് പ്രയോജനം വരുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുവാന്‍ ശ്രമിക്കുക നിങ്ങള്‍ തീര്‍ച്ചയായും പ്രശംസിക്കപ്പെടും. മറിച്ചായാല്‍ വിമര്‍ശിക്കപ്പെടും. യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments