Friday, March 29, 2024
HomePoemsപീഡിപ്പിക്കപ്പെട്ടവള്‍.......

പീഡിപ്പിക്കപ്പെട്ടവള്‍…….[കവിത]

സിബി നെടുഞ്ചിറ
സുര്യന്‍ ആഴിയില്‍ മറഞ്ഞൊരു അസമയം
വീട്ടിലേക്കുള്ള അവസാനത്തെ ശകടവും
പോയ്‌ മറഞ്ഞപ്പോള്‍……
മനസ്സില്‍ ആശ്വാസത്തിന്‍ കുളിര്‍കാറ്റായി
ചാരേ അണഞ്ഞ അപരിചിതന്‍
അവന്‍ നീട്ടിയ സഹായഹസ്തങ്ങളെ
സംശയത്തോടെ അവള്‍ വീക്ഷിക്കവേ….
നിനക്കെന്നെ സോദരനായി കാണാമെന്നയാള്‍
മൃദുവായി മൊഴിഞ്ഞപ്പോള്‍
അവന്‍ വിശ്വസ്തനെന്നവള്‍ നിനച്ചുപോയി….
അവന്‍ കൊണ്ടുവന്ന ശകടത്തില്‍
സംശയം അശേഷമില്ലാതെ കയറി അവള്‍….
അതിലുള്ള സഹയാത്രികരാരും
അവള്‍ക്കു അന്യരായിരുന്നില്ല
അവര്‍ അവള്‍ക്ക് പിതൃതുല്യരായിരുന്നു,
ഗുരു തുല്യരായിരുന്നു
സോദരര്‍ക്കും  തുല്യരായിരുന്നു…..
ശകടം അലറിപായുന്നത്
തന്റെ  വീടിനെ ലക്ഷ്യമാക്കിയെന്നവള്‍ നിനച്ചു
പൊടുന്നനെ വണ്ടിയുടെ ദിശമാറി
വണ്ടിയിലുള്ള സഹയാത്രികരുടെ
പോയ്‌മുഖങ്ങളോരോന്നും
കണ്ണാടിയില്‍ തെളിയവേ…..
അലറിക്കരയാന്‍ വാ പിളര്‍ന്ന്
അവളുടെ അധരങ്ങളെ…..
ആരോ ചുംമ്പിച്ചിറുക്കി
പിന്നെ അവളുടെ വസ്ത്രങ്ങളോരോന്നായി
ഉരിഞ്ഞു മാറ്റി കാമവെറിപൂണ്ട
ആ നരഭോജികള്‍…..
അവളുടെ ഇളം മേനിയെ
ഉഴുതുമറിച്ചവര്‍ നിരനിരയായി….
ചലനശേഷി അശേഷമില്ലാത്ത
അവളുടെ പിച്ചിചീന്തിയ ഇളംമേനി
വലിച്ചെറിഞ്ഞവര്‍ വിജനമാം തെരുവീഥിയിലേക്ക്
തന്നെ വലിച്ചുകീറിയവരെ നിഗ്രഹിക്കാന്‍
കാളിജന്മം മോഹിച്ചു യാത്രയായ….
അവളുടെ ആത്മാവിനെതേടിയെത്തി
വിരഹിണിയായ നിശാമാരുതന്‍……
പെണ്ണെന്ന പദം സിരകളില്‍ പതിയുമ്പോള്‍
സിരകളില്‍ കാമത്തിന്റെ പുഴുക്കള്‍ നുഴക്കുന്ന….
കാമാഭ്രാന്തരാം നരഭോജികളെ….
നിങ്ങള്‍ ഉഴുതുമറിച്ചു തെരുവിലേക്കെറിയുന്ന…
പെണ്‍പിറവികള്‍ നിനക്കു അമ്മയല്ലേ?
മകളല്ലേ? സോദരിയുമല്ലേ?…
ആസക്തിനിറഞ്ഞ നയനങ്ങളാല്‍
പെണ്ണിനെ നോക്കുന്നതും പാപം….
എന്നു മൊഴിഞ്ഞ ത്രിലോകദേവന്റെ
തിരുവചനത്തെ എന്തേ നിങ്ങള്‍….
മാനിക്കാതെ പോകുന്നു……
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments