Monday, December 8, 2025
HomeAmericaഗാൽവസ്റ്റൺ കൊലപാതകം: 88-കാരനായ ഭർത്താവിൻ്റെ ജാമ്യത്തുക കുറച്ചു .

ഗാൽവസ്റ്റൺ കൊലപാതകം: 88-കാരനായ ഭർത്താവിൻ്റെ ജാമ്യത്തുക കുറച്ചു .

പി പി ചെറിയാൻ.

ഗാൽവസ്റ്റൺ( ടെക്സാസ്): സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടുള്ള 88-കാരനായ ഏണസ്റ്റ് ലിയാലിൻ്റെ (Ernest Leal) ജാമ്യത്തുകയാണ് മജിസ്‌ട്രേറ്റ് കോടതി കുറച്ചത്.

രോഗശയ്യയിലായിരുന്ന ഭാര്യ 89-കാരിയായ അനിത ലിയാലിനെ (Anita Leal) വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഏണസ്റ്റ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലർച്ചെ 4:20-ന് ഗാൽവസ്റ്റണിലെ വീട്ടിലാണ് സംഭവം. ഹൃദയ നിരീക്ഷണ സംവിധാനത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ച് വീട്ടിലെത്തിയ പാരാമെഡിക്കൽ ജീവനക്കാരോട് താനാണ് ഭാര്യയെ വെടിവെച്ച് കൊന്നതെന്ന് ഇയാൾ പറയുകയായിരുന്നു.

തലയ്ക്ക് വെടിയേറ്റ് കട്ടിലിൽ കിടക്കുന്ന നിലയിലാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കിടപ്പുമുറിയിൽ തറയിൽ ഉണ്ടായിരുന്നു.കൊലപാതക കുറ്റത്തിന് ആദ്യം $250,000 ആയിരുന്നു ഏണസ്റ്റിൻ്റെ ജാമ്യത്തുക.

ജയിലിൽ നടന്ന ഹിയറിംഗിൽ വീൽച്ചെയറിലായിരുന്ന ഇദ്ദേഹത്തിന് കോടതി നിയമിച്ച അഭിഭാഷകനെ അനുവദിച്ചു. തുടർന്ന് ജാമ്യത്തുക $80,000 ആയി കുറച്ചു.
പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണം ഏണസ്റ്റിന് സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊലപാതകത്തിൻ്റെ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments