Sunday, December 7, 2025
HomeAmericaഫോമാ ലാസ് വേഗസ് കുടുംബസംഗമം വൻവിജയമായി .

ഫോമാ ലാസ് വേഗസ് കുടുംബസംഗമം വൻവിജയമായി .

പന്തളം ബിജു.

ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ  ലാസ് വേഗസിൽ  നടത്തിയ ഫാമിലി നൈറ്റ് പങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവ് കൊണ്ടും വൻവിജയമായി.  ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ഓൺലൈൻ രെജിസ്ട്രേഷൻ ക്ലോസ്സ് ചെയ്തശേഷം  വാക് ഇൻ രെജിസ്ട്രേഷനായി  വന്നവർക്ക് ഇരിപ്പിടമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. നൂറ് റെജിഷ്ട്രേഷനിൽ നിന്നും ഇരട്ടിയിലധികമായ ഇരുനൂറിലേക്ക്  എത്തിയപ്പോഴേക്കും   ഹാൾ നിറഞ്ഞുകവിഞ്ഞു.

റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെയും ബിസിനസ് ചെയർ ബിജു സക്കറിയായുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ റീജിയനിൽ നിന്നുള്ള എല്ലാ അംഗസംഘടനകളും പങ്കെടുത്തു. RVP ജോൺസൺ,   എല്ലാവരെയും സദസ്സിന് പരിചയപ്പെടുത്തി സ്വാഗതം ചെയ്‌തു. അമേരിക്കയിലൂടനീളമുള്ള ഫോമാ പ്രവർത്തകർ  പങ്കെടുത്ത ഈ പരിപാടി   മലയാളികളുടെ സംഘടനാ ശക്തി വിളിച്ചോതുന്നതായി അദ്ദേഹം എടുത്ത് പറഞ്ഞു.

ചെയർമാൻ റെനി പൗലോസിന്റെ ഈശ്വര പ്രാർത്ഥനയോടെ തുടക്കം കുറിച്ച   പൊതുപരിപാടിയിൽ എലൈൻ സജി അമേരിക്കൻ ദേശീയഗാനവും, നിർമല സജിത്ത്, വിനിത സുകുമാരൻ എന്നിവർ ഇൻഡ്യൻ ദേശീയഗാനവും ആലപിച്ചു.

ഫോമ പ്രസിഡൻ്റ്   ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ഫോമ മുൻപ്രസിഡൻ്റ്   ജോൺ ടൈറ്റസ്, ബിസിനസ് ചെയർ ബിജു സക്കറിയ എന്നിവർ ആശംസകൾ നേർന്നു.

മിസ് കാലിഫോർണിയ ടീൻ ഫസ്റ്റ് റണ്ണർ അപ്പ്  എലൈൻ സജിയെ സദസിൽ ആദരിച്ചു. സജി കപ്പാട്ടിലിന്റെയും ഡോ. രെശ്‌മി സജിയുടെയും പുത്രിയാണ്.

ഡോക്ടർ മഞ്ജു പിള്ളയുടെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഷോ ഹൃദ്യമായി.  പ്രായം മറന്ന് ഷോയിൽ പങ്കെടുത്തത് ആസ്വാദകരിൽ കൗതകമായി.

റീജിയണൽ കമ്മിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ നാഷണൽ നേതാക്കളായ ഫോമാ ബൈലോ കമ്മിറ്റി ചെയർമാൻ ജോൺ സി. വർഗീസ്, നാഷണൽ കമ്മറ്റി അംഗങ്ങളായ തോമസ് കർത്തനാൽ, മോളമ്മ വർഗീസ്, ബിജു തോണിക്കടവിൽ, മാത്യു വർഗീസ്, അനു സ്കറിയ, ബിനോയ് തോമസ്, രേഷ്മ രഞ്ജൻ, സാമുവൽ മത്തായി, ജിഷോ തോമസ്, രാജു പള്ളത്ത്, മോൻസി വർഗീസ്, എന്നിവരെ പ്രത്യേകം ആദരിച്ചു.

നാഷണൽ കമ്മിറ്റി അംഗങ്ങളായ സുജ ഔസോ, സജൻ മൂലേപ്ലാക്കിൽ, ഡോ. മഞ്ജു പിള്ള, ആഗ്നസ് ബിജു, റീജിയണൽ ട്രഷറർ മാത്യു ചാക്കോ, വൈസ് ചെയർമാൻ ജോസഫ് ഔസോ, ജോയിൻ്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പി.ആർ.ഒ പന്തളം ബിജു തോമസ്, ജാസ്മിൻ പരോൾ, ഡോ. രശ്മി സജി, രാജൻ ജോർജ്, ജാക്‌സൺ പൂയപ്പാടം, പോൾ ജോൺ, ഷാൻ പരോൾ, സർഗം പ്രസിഡൻ്റ് വിൽസൺ നെച്ചിക്കാട്ട്, കൊളറാഡോ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് വിമൽ ആൻഡ്രൂസ്, മങ്ക പ്രസിഡൻ്റ് പത്മപ്രിയ പാലോട്ട്, കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് ഡോ.തോംസൺ ചെമ്പ്ലാവിൽ, സെക്രട്ടറി ഡേവിഡ് പറപ്പിള്ളി, എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

കേരള അസോസിയേഷൻ ഓഫ് ലാസ് വേഗാസിന്റെ വന്പിച്ച പങ്കാളിത്തവും ശ്രദ്ധേയമായി.

ലോസ് ആഞ്ചൽസിൽ നിന്നുമുള്ള ആസ്ഥാന ഗായകനായ ബിജു മാത്യുവിന്റെ ലൈവ് ഗാനമേള ഇടവേളകളിൽ പരിപാടികൾക്ക് കൊഴുപ്പേകി.

സെക്രട്ടറി സജിത് തൈവളപ്പിൽ ഏവർക്കും നന്ദി രേഖപെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments