ജോൺസൺ ചെറിയാൻ .
ചുമ സിറപ്പ് മരണം, മധ്യപ്രദേശ് സർക്കാർ കടുത്ത നടപടിയിലേക്ക്. കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മാതാക്കളെ ഉടൻ അറസ്റ്റ് ചെയ്യും. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ എത്തി എന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. കാഞ്ചിപുരത്തെ കോൾ ഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമകൾക്കെതിരെയാണ് നടപടി.കമ്പനി ഉടമയെ പിടികൂടാൻ ചിന്ദ്‌വാരയിൽ നിന്നുള്ള ഒരു പൊലീസ് സംഘം ഇതിനകം കാഞ്ചീപുരത്തേക്ക് പോയിട്ടുണ്ട്. സർക്കാർ ഈ വിഷയം വളരെ ഗൗരവമായി എടുക്കുന്നുണ്ടെന്ന് ശുക്ല പറഞ്ഞു.
