ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണം ഒരു പവന്റെ വില 95000 ന് തൊട്ടരികിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 94520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11815 രൂപയും നല്‍കേണ്ടി വരും.പവന് 400 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. ഡോളര്‍ ദുര്‍ബലമാകുന്നതും ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതുമാണ് സ്വര്‍ണവില ഈ വിധത്തില്‍ കുതിച്ചുയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലിയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണവില വീണ്ടും ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
