വെൽഫെയർ പാർട്ടി.
പൂക്കോട്ടൂർ: പൂക്കോട്ടൂർ, മൊറയൂർ പഞ്ചായത്തുകളിലൂടെ ഊരകം പഞ്ചായത്തിലെത്തുന്ന മിനി ഊട്ടി റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ.
നിത്യേന സന്ദർശനത്തിനെത്തുന്ന നിരവധി ടൂറിസ്റ്റുകൾ ആശ്രയിക്കുന്ന ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലായിട്ട് വർഷങ്ങളായി. ഊരകം മലയിലെ നിരവധി ക്വാറികളിലേക്കും ക്രഷറുകളിലേക്കുമുള്ള ടിപ്പർ ലോറികളുടെ അനിയന്ത്രിതമായ സഞ്ചാരവും മഴയും റോഡിന്റെ സമ്പൂർണ നാശത്തിലേക്കെത്തിച്ചിട്ടുണ്ട്. റോഡിൽ കിലോമീറ്ററുകളോളം രൂപപ്പെട്ട ഗർത്തങ്ങളും കുഴികളും ഇടക്കിടെ ക്വാറി വേസ്റ്റിട്ട് നടത്തുന്ന പാച്ച് വർക്ക് മാത്രമാണിവിടെ നടക്കുന്നത്. അതിനാൽത്തന്നെ ഈ വഴി സഞ്ചാരയോഗ്യമല്ല. അതിനാൽത്തന്നെ ഒഴിവുദിവസങ്ങളിലും വിശേഷദിവസങ്ങളിലും മറ്റും കുടുംബസമേതം വരുന്ന സഞ്ചാരികൾ ഇവിടെ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങുക പതിവാണ്.
മിനി ഊട്ടിയിൽ നിന്ന് അരിമ്പ്ര ഭാഗത്തേക്കുള്ള റോഡും പൂളാപ്പീസിലേക്കുള്ള റോഡും ഇതുപോലെ ആഴത്തിലുള്ള കുഴികളുള്ളതാണ്.
ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാത്തതാണ് റോഡ് റീടാറിങ്ങ് ചെയ്യാതെ കിടക്കാൻ കാരണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരം. അടിയന്തിരമായി ടെൻഡർ വിളിച്ച് റോഡ് പുനർനിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ നോട്ടിഫിക്കേഷൻ വന്നാൽ റോഡ് ഈ നിലയിൽ ഒരു വർഷത്തിലധികം തുടരേണ്ടി വരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നാളികേരം, റബ്ബർ തോട്ടങ്ങൾ എന്നിവയുൾപെടെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് അടിയന്തിരമായി പുനർനിർമിക്കാൻ അധികൃതർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയംഗം ഷഫീഖ് അഹ്‌മദ്, പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ ഇബ്‌റാഹിം മാസ്റ്റർ, സെക്രട്ടറി എൻഎം ഹുസൈൻ, ട്രഷറർ നാസർ പള്ളിമുക്ക്, വി.എ. അസീസ്, എം ഹംസ എന്നിവടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു.
ഫോട്ടോ:
മിനി ഊട്ടിയിലേക്കുള്ള റോഡുകൾ അടിയന്തിരമായി പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെ
