Sunday, December 7, 2025
HomeAmericaബൈബിൾ പഠന ക്ലാസുകൾ നവീന മാതൃകയിലും രീതിയിലും .

ബൈബിൾ പഠന ക്ലാസുകൾ നവീന മാതൃകയിലും രീതിയിലും .

എ.സി.ജോർജ്.

ഹ്യൂസ്റ്റൻ:പ്രസിദ്ധ ബൈബിൾ തത്വ ശാസ്ത്ര ചിന്തകനും, ഗ്രന്ഥകർത്താവുമായ ഡോക്ടർ നൈനാൻ മാത്തുള്ളയുടെ നേതൃത്വത്തിൽ നവീനവും ശാസ്ത്രീയവുമായ രീതിയിൽ ബൈബിൾ പഠന ക്ലാസുകൾക്ക് തുടക്കം കുറിച്ചു. സെപ്റ്റംബർ 7നു, ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ സ്റ്റാഫ്‌ഫോർഡിലുള്ള അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ അനേക പ്രമുഖരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ വച്ച് നൂതന ബൈബിൾ പഠന പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടുള്ള ബൈബിൾ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി.

റവ.ഫാദർ എബ്രഹാം തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗം ബിഷപ്പ് ഡെയിൽ ക്ലെയിം ഉദ്ഘാടനം ചെയ്തു. ജോൺ ലാലിൻറെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം സന്നിഹിതരായ ഏവർക്കും സ്വാഗതം ആശംസിച്ചു കൊണ്ട് എൻ. എഫ്. എൽ. ജോൺസൺ പ്രസംഗിച്ചു. തുടർന്ന് സാബു ജയിംസ് ഭക്തി നിർഭരമായ ഒരു സ്വാഗത ഗാനവും ആലപിച്ചു.

യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുഖ്യ അധ്യാപകനായ
ഡോക്ടർ നൈനാൻ മാത്തുള്ള, ഗ്രെയ്റ്റർ ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡിൽ ക്രമീകരിച്ചിരിക്കുന്ന നൂതന ബൈബിൾ പഠന പദ്ധതികളെ പറ്റി സമഗ്രമായി വിവരിച്ചു. വളരെ വിദഗ്ധരായ അധ്യാപകരാണ് ഈ ബൈബിൾ ക്ലാസുകളെ നയിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും, വെവ്വേറെ ക്ലാസുകൾ ഉണ്ട്. വളരെ അധികം, ആരോഗ്യപരമായ, ചർച്ചകളുടെയും, പഠനങ്ങളുടെയും, ചോദ്യ ഉത്തരങ്ങളുടെയും വെളിച്ചത്തിൽ ആയിരിക്കും ക്ലാസുകൾ മുന്നേറുക. ബൈബിളിലെ പഴയ നിയമങ്ങളെയും പുതിയ നിയമങ്ങളെയും ആധാരമാക്കി ആഴങ്ങളിലുള്ള ഒരു സമഗ്ര പാഠ്യപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, തോമസ് ചെറുകര, പൊന്നു പിള്ള, എ.സി.ജോർജ്, ഡോക്ടർ മാത്യു വൈരമൺ, എസ്. കെ. ചെറിയാൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മേയർ റോബിൻ ഏലക്കാട്ട്, ഈ നൂതന ബൈബിൾ വ്യാഖ്യാന പഠന സംരംഭത്തിന് സകല പിന്തുണയും അറിയിച്ചുകൊണ്ടുള്ള ഒരു പ്രശംസ സർട്ടിഫിക്കറ്റും ഡോക്ടർ നൈനാൻ മാത്തുള്ളക്കു നൽകി.

ലോകരാജ്യങ്ങളിലെ പല നിയമവ്യവസ്ഥക്കു കാരണമായ ബൈബിൾ ഗ്രന്ഥം.
പല ജനാധിപത്യരാജ്യങ്ങളുടെയും കോടതികളിൽ സൂക്ഷിക്കപെടുന്ന ഏകഗ്രന്ഥം.
ഏറ്റവുംകൂടുതൽ ആധികാരികത കൽപ്ച്ചിട്ടുള്ള ചരിത്ര ഗ്രന്ഥം (മൂലഗ്രന്ഥവും) തമ്മിൽ ഏറ്റവും കുറഞ്ഞ കാലാവധിയുള്ള പഴക്കമുള്ള ഗ്രന്ഥം)ഏറ്റവുംകൂടുതൽ വെല്ലുവിളികൾ നേരിട്ട, നേരിടുന്ന ഗ്രന്ഥം, ഇന്നും മനുക്ഷ്യനെ രൂപാന്തരപ്പെടുത്തുന്ന ഗ്രന്ഥം. ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട, വായിക്കപ്പെടുന്ന പുസ്തകവും ബൈബിൾ തന്നെ. ബൈബിൾ വെറുതെ വായിച്ചു പോകേണ്ട ഒരു പുസ്തകം അല്ല. ബൈബിൾ ആഴത്തിൽ പഠിക്കുകയും, അത് ഡൈജസ്റ്റ് ചെയ്യപ്പെടുകയും, നമ്മുടെ മനസ്സാക്ഷിയിലും ജീവിതത്തിലും സമഗ്രമായി അലിഞ്ഞുചേരേണ്ടതുമായ യാഥാർത്ഥ്യങ്ങളാണ് അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നു പ്രസംഗകർ ചൂണ്ടിക്കാട്ടി.

മിസ് ഹെസിബാ ജോൺസൻ, ആൻഡ്രൂസ് ജേക്കബ് തുടങ്ങിയവർ പ്രാർത്ഥനാ ഗാനങ്ങൾ ആലപിച്ചു. കുമാരി നെസ്‌റ്റാ ചാക്കോ ക്രിസ്ത്യൻ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. പാസ്റ്റർ ബിനോയ് ബെനഡിക്‌ഷൻ പ്രാർത്ഥന നടത്തിയതിനു ശേഷം യോഗത്തിൽ സന്നിഹിതരായ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് പാസ്റ്റർ മാത്യു ജോർജ് നടത്തിയ പ്രസംഗത്തോടെ യോഗനടപടികൾക്ക് പര്യവസാനമായി.

പരിപാടികളുടെ യൂട്യൂബ് (Youtube Link) ലിങ്ക് താഴെ കൊടുക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments