ജോൺസൺ ചെറിയാൻ .
കോഴിക്കോട് വിജിൽ നരഹത്യാക്കേസിലെ മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ എടുക്കും. രാസലഹരിയുടെ അംശം കണ്ടെത്താനാണ് പൊലീസ് നീക്കം.
ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിന് ഇടയിലാണ് വിജിൽ നരഹത്യയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്കായി എലത്തൂർ പൊലീസ് ഇന്ന് കൊയിലാണ്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.തെലങ്കാനയിലെ ഖമ്മത്ത് നിന്ന് പിടിയിലായ രഞ്ജിത്തിനെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. സരോവരത്തെ ചതുപ്പിൽ നിന്ന് ലഭിച്ച, വിജിലിന്റെതെന്ന് സംശയിക്കുന്ന അസ്ഥികൂടത്തിൽ നിന്നുള്ള സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി കണ്ണൂരിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
