ജോൺസൺ ചെറിയാൻ .
ട്വന്റിഫോര്‍ വാര്‍ത്ത നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം ചോദ്യമായി ഉന്നയിക്കും. ആരോഗ്യവകുപ്പ് മന്ത്രി മറുപടി നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഉമ തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം. വിന്‍സെന്റ്, സജീവ് ജോസഫ് എന്നിവരാണ് ചോദ്യോത്തര വേളയില്‍ വിഷയം ഉന്നയിക്കുക. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും നടപടി എന്തെന്നുമാണ് ചോദ്യം.
