Tuesday, December 9, 2025
HomeAmericaഎട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വി.കുർബാന നടത്തപ്പെടുന്നു .

എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വി.കുർബാന നടത്തപ്പെടുന്നു .

ശ്രീ .എൻ .സി .മാത്യു .

ഒർലാണ്ടോ (ഫ്ലോറിഡ ): വി. ദൈവമാതാവിൻറെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളും വി. കുർബാനയും ഒർലാണ്ടോ സെൻറ് .എഫ്രേം യാക്കോബായ സുറിയാനിപള്ളിയുടെ
നേതൃത്വത്തിൽ  , ജാക്‌സൺ വില്ല്  മദർ ഓഫ് ഗോഡ് ഓഫ് സൂനോറോ സിറിയക് ഓർത്തഡോൿസ് പള്ളിയിൽ വെച്ച്  സെപ് .6 ആം തീയതി ശനിയാഴ്ച്ച  നടത്തപ്പെടുന്നു .
                    പരി .സുറിയാനി സഭയിൽ ജനനപെരുന്നാളോഘോഷിക്കാൻ അപൂർവ്വ ഭാഗ്യം ലഭിച്ച ശുദ്ധിമതിയായ ദൈവമാതാവിൻറെ ജനനപെരുന്നാളിനോടനുബന്ധിച്ചു മലങ്കരയിൽ പ്രാദേശികമായി പ്രചാരത്തിലിരിക്കുന്ന എട്ടുനോമ്പുപെരുന്നാളും വി.കുർബാനയും, സുറിയാനിസഭയ്ക്കു ലഭിച്ച അമൂല്യ തിരുശേഷിപ്പായ പരി .ദൈവമാതാവിൻറെ ഇടക്കെട്ടിൻ്റെ (സൂനോറോ )അംശം സ്ഥാപിതമായിരിക്കുന്ന ജാക്‌സൺ വില്ല്  മദർ ഓഫ് ഗോഡ് ഓഫ് സൂനോറോ സിറിയക് ഓർത്തഡോൿസ് പള്ളിയിൽ വെച്ച് സെപ് 6 ന് ശനിയാഴ്ച  രാവിലെ 9.30 ന് നടത്തപ്പെടുന്നു . വി.കുർബാനയെ തുടർന്ന് വി .മാതാവിനോടുള്ള മധ്യസ്ഥപ്രാർത്ഥന ,ധൂപപ്രാർത്ഥന, കൈമുത്തു  ,നേർച്ചവിളമ്പു എന്നിവ ഉണ്ടായിരിക്കും . വി.കുർബാനയ്ക്കും പെരുന്നാൾ ശുശ്രൂഷകൾക്കും റവ .ഫാ .ടോംസൺ ചാക്കോ നേതൃത്വം നൽകുന്നതായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്
റവ .ഫാ .ബെന്നി ജോർജ് (വികാരി)  Mob .9789303047
റവ .ഫാ .ടോംസൺ ചാക്കോ  Mob . 8135265495
ശ്രീ. ടിജോ മാത്യൂ(സെക്രട്ടറി ) Mob -4075804485
ശ്രീ .ഷാജി ജോൺ  (ട്രസ്റ്റി ) Mob -7325334412 .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments