Monday, December 8, 2025
HomeAmericaമുൻ ന്യൂയോർക്ക് സിറ്റി മേയർ റൂഡി ഗ്യുലിയാനിക്ക് കാറപകടത്തിൽ നട്ടെല്ലിന് പൊട്ടൽ .

മുൻ ന്യൂയോർക്ക് സിറ്റി മേയർ റൂഡി ഗ്യുലിയാനിക്ക് കാറപകടത്തിൽ നട്ടെല്ലിന് പൊട്ടൽ .

പി പി ചെറിയാൻ.

ന്യൂയോർക്ക്: മുൻ ന്യൂയോർക്ക് സിറ്റി മേയർ റൂഡി ഗ്യുലിയാനിക്ക് കാറപകടത്തിൽ നട്ടെല്ലിന് പൊട്ടലുണ്ടായതായി അദ്ദേഹത്തിന്റെ സുരക്ഷാ മേധാവി മൈക്കിൾ റഗൂസ അറിയിച്ചു. വാഹനാപകടത്തിൽ thoracic vertebrae-ക്ക് (നെഞ്ചിന് താഴെയുള്ള നട്ടെല്ല്) പൊട്ടൽ, കൈകൾക്കും കാലുകൾക്കും പരിക്കുകൾ, മുറിവുകൾ തുടങ്ങിയവ സംഭവിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റഗൂസ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം ഹൈവേയിൽ വെച്ച് ഗ്യുലിയാനിയുടെ വാഹനത്തിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ സമീപത്തെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റെങ്കിലും അദ്ദേഹം പൂർണ്ണ ബോധത്തിലായിരുന്നു. റഗൂസയെ കൂടാതെ ഗ്യുലിയാനിയുടെ മകൻ ആൻഡ്രൂ ഗ്യുലിയാനിയും ഈ വാർത്ത X-ൽ പങ്കുവെച്ചു. തന്റെ പിതാവിനെ കണ്ടതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതൊരു ആസൂത്രിത ആക്രമണമല്ലെന്നും റഗൂസ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിയുകയോ ആരെങ്കിലും കസ്റ്റഡിയിലാവുകയോ ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് അദ്ദേഹം വിവരങ്ങൾ നൽകിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments