Monday, March 31, 2025
HomeAmericaമലയാളം മിഷൻ കാനഡ ബി .സി ചാപ്റ്റർ ഏക ദിന സ്പ്രിങ്...

മലയാളം മിഷൻ കാനഡ ബി .സി ചാപ്റ്റർ ഏക ദിന സ്പ്രിങ് ക്യാമ്പ് സംഘടിപ്പിച്ചു.

ജോസഫ് ജോൺ കാൽഗറി.

മലയാളം മിഷൻ  കാനഡ ബി .സി   ചാപ്റ്റർ ഏക ദിന സ്പ്രിങ് ക്യാമ്പ്  സംഘടിപ്പിച്ചു

വാൻകൂവർ : OHM ബിസി യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന മലയാളം സ്കൂളായ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഏക ദിന സ്പ്രിങ് ക്യാമ്പ് നടത്തപെടുകയുണ്ടായി. മാർച്ച് 23, 2025 ഞായറാഴ്ച ലാങ്ലിയിലെ മംഗൾ ഭവനിൽ നടന്ന ഒരു ദിനം മുഴുവൻ നീണ്ടു നിന്ന ക്യാമ്പിൽ 15 വിദ്യാർത്ഥികളും അധ്യാപകരായ അനുമോൾ ആർ എസ്, ബിബിൻ ചന്ദ്രകുമാർ, മാളവിക ദിലീപ്, റീഷ സുബൈർ,  രമ്യ ആർ നായർ, എന്നിവരും സംഘാടകരായ അരുൺ എ പി, ആശ നായർ , റെജിമോൻ പളയത്ത്‌  എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.

കുട്ടികൾ പുതിയ മലയാളം കവിതകൾ പഠിക്കുകയും, പുതിയ വാക്കുകൾ പരിചയപ്പെടുത്തുന്ന കളികളും പാട്ടുകളും നൃത്തവുമായി ക്യാമ്പ് ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി.
കുട്ടികൾക്കായി ഉച്ച ഭക്ഷണവും പലഹാരങ്ങളും തയ്യാറാക്കി നൽകി, .

ക്യാമ്പിന്റെ ഭാഗമായി രക്ഷിതാക്കളുടെ ഒരു പൊതു  യോഗവും സംഘടിപ്പിച്ചു, അവിടെ രക്ഷിതാക്കൾ അധ്യാപകരെയും സ്വമേധയാ സേവനമനുഷ്ഠിച്ച വോളണ്ടിയർമാരെയും പ്രശംസിക്കുകയും ക്ളാസുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. ക്യാമ്പിൽ നിന്നും പഠിച്ച പാട്ടുകളും കവിതകളും നൃത്തങ്ങളും കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.

മലയാള ഭാഷയോടുള്ള ആകർഷണം കുട്ടികളിൽ ഉണർത്തുവാനും സമൂഹമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുവാനുമുള്ള ഈ സംരംഭം വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച എല്ലാ രക്ഷിതാക്കൾക്കും, അധ്യാപകർക്കും വിശിഷ്യാ കുട്ടികൾക്കും സ്പോൺസർമാരായ  സുധിർ നായർ, മാവേലി സൂപ്പർ സ്റ്റോർ എന്നിവർക്കും, സംഘാടകരുടെ  പ്രത്യേകം നന്ദി അറിയിക്കുന്നു.

സുറിയിൽ OHM ബിസിയുടെ ആഭിമുഘ്യത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടത്തപ്പെടുന്നത്. സുറിയിൽ കൂടുതൽ ക്ലാസ്സുകളും മറ്റു മേഖലകളിൽ പുതിയ ക്ലാസ്സുകളും നടത്തുന്നതിനുമുള്ള പ്രാരംഭ പ്രവർത്തനങ്ങളിലാണ് BC ചാപ്റ്റർ. ബർണബി, സറി, ലാംഗ്ലി ഉൾപ്പെടുന്ന ലോവർ മെയിൻലാൻഡ് സ്ഥലങ്ങളിൽ ക്ലാസുകൾ സംബന്ധിക്കുന്ന വിവരങ്ങൾക്കായി BCMalayalamMission@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്. വിശദ വിവരങ്ങൾക്കായും ചിത്രങ്ങൾക്കായും മലയാളം മിഷൻ BC ചാപ്റ്ററിന്റെ സോഷ്യൽ മീഡിയ പേജുകളായ ഫേസ്ബുക് (https://www.facebook.com/share/162qM1PbNU/?mibextid=wwXIfr), ഇൻസ്റ്റാഗ്രാം (https://www.instagram.com/bcmalayalammission?igsh=NXMwdGdrdmJ2NmR2) എന്നിവയിൽ ലഭിക്കുന്നതാണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments