Sunday, March 30, 2025
HomeGulfപെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു.

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു.

സെക്കോമീഡിയപ്ലസ്.

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ദോഹയിലെ മാര്‍ക് ആന്‍ഡ് സേവ് ഹൈപ്പര്‍ സ്റ്റോറില്‍ നടന്നു. മാര്‍ക് ആന്‍ഡ് സേവ് ചീഫ് കൊമേര്‍സ്യല്‍ ഓഫീസര്‍ വി.എം. ഫസല്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്.

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസും ഫ്രൈ ടെക്‌സ് സീനിയര്‍ ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് നിഖില്‍ രാജും ചേര്‍ന്ന് ആദ്യ കോപ്പി ഏറ്റു വാങ്ങി.
എക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു.
മാര്‍ക് ആന്‍ഡ് സേവ് പര്‍ച്ചേസ് മാനേജര്‍ മുഹ് സിന്‍ സി.എച്ച്. എംബിഎ ആന്റ് പാര്‍ട്‌ണേര്‍സ് ഗ്രൂപ്പ് ഖത്തര്‍ ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അലി, ചീഫ് എക്കൗണ്ടന്റ് മുഹമ്മദ് മുഹ് സിന്‍, ഫ്രൈ ടെക്‌സ് ട്രാന്‍സ്‌പോര്‍ട്ട് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.

മാനവികതയും സാഹോദര്യവുമാണ് ഓരോ ആഘോഷങ്ങളും ഉദ്ഘോഷിക്കുന്നതെന്നും മാനവികതയുടെ കാവലാളാവുകയെന്ന ആശയമാണ് പെരുന്നാള്‍ നിലാവ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മീഡിയ പ്ളസ് സിഇഒ യും പെരുന്നാള്‍ നലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

മനുഷ്യ സാഹോദര്യവും സൗഹാര്‍ദ്ധവുമാണ് സമൂഹങ്ങളെ കൂട്ടിയിണക്കുകയും ഐക്യത്തോടെ മുന്നേറുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ഓരോ ആഘോഷങ്ങളും ഈ രംഗത്ത് ശക്തമായ ചാലക ശക്തിയാണ്. പരസ്പരം ഗുണകാംക്ഷയോടെ പെരുമാറാനും ഹൃദയം തുറന്ന് ആശംസകള്‍ കൈമാറാനും അവസരമൊരുക്കാനും പെരുന്നാള്‍ നിലാവ് ഉദ്ദേശിക്കുന്നു. വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പ്രോല്‍സാഹനം നല്‍കുകയെന്നതും പെരുന്നാള്‍ നിലാവിന്റെ ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ പ്‌ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബര്‍, ഡിസൈനര്‍ മുഹമ്മദ് സിദ്ധീഖ് അമീന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments