ജോൺസൺ ചെറിയാൻ .
രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല അടുത്ത അധ്യയന വർഷത്തേക്കുള്ള ഫീസുകൾ കുത്തനെ കൂട്ടി. 2025-26 അധ്യായന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലെ ഫീസുകൾ 16 ശതമാനം മുതൽ 41 ശതമാനം വരെയാണ് വർധിപ്പിച്ചത്.പേർഷ്യൻ വകുപ്പിൽ 6700 രൂപയായിരുന്ന ട്യൂഷൻ ഫീ 9475 രൂപയാക്കി വർദ്ധിപ്പിച്ചു. 41.41 ശതമാനമാണ് വർദ്ധന. അറബിക് വകുപ്പിലും സമാനമാണ് സ്ഥിതി. 7200 രൂപയായിരുന്ന ഫീസ് 9875 രൂപയാക്കി ഉയർത്തി. ഫോറിൻ ലാംഗ്വേജ് പ്രോഗ്രാം, ബി എ ഓണററി തുർക്കിഷ്, മറ്റ് ഭാഷ വകുപ്പുകളിലും 37.15 ശതമാനം ഫീസ് വാർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ സയൻസ് പ്രോഗ്രാമുകളിൽ 7800 രൂപയായിരുന്ന വാർഷിക ഫീസ് ഇനിമുതൽ 10475 രൂപയായിരിക്കും.