ജോൺസൺ ചെറിയാൻ .
കര്‍ണാടക നിയമസഭയില്‍ നിന്ന് 18 ബിജെപി എംഎല്‍എമാരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇന്നത്തെ നിയമസഭയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നടപടി. നിയമസഭാ നടപടികള്‍ തടസപ്പെടുത്തുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്തതിനാണ് നടപടി.പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പ് ദൊഡ്ഡനോഗൗഡ എച്ച് പട്ടീല്‍, അശ്വത് നാരായണ്‍ സിഎന്‍, എസ്ആര്‍ വിശ്വനാഥ്, ബി എ ബസവരാജ്, എം ആര്‍ പട്ടീല്‍ എന്നിവരെ ഉള്‍പ്പടെയാണ് സസ്‌പെന്‍ഡ് ചെയ്തത്.