ജോൺസൺ ചെറിയാൻ.
പുരുഷ വര്‍ഗത്തില്‍പ്പെട്ട രണ്ട് ജൈവിക പിതാക്കന്മാരില്‍ നിന്ന് സന്തതിയ്ക്ക് ജന്മം നല്‍കാനുള്ള പരീക്ഷണം എലികളില്‍ സമ്പൂര്‍ണവിജയം. രണ്ട് ജൈവ പിതാക്കളില്‍ നിന്ന് എലിക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന പരീക്ഷണം വിജയിക്കുന്നത് ആദ്യമായല്ലെങ്കിലും പുതിയ പരീക്ഷണത്തിലൂടെ സൃഷ്ടിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ആരോഗ്യത്തോടെ ജീവിക്കാനായത് ശാസ്ത്രലോകത്തിന് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നുനല്‍കുകയാണ്. ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ സി കുന്‍ ലിയുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണമാണ് പരിപൂര്‍ണ വിജയമായത്.