ജോൺസൺ ചെറിയാൻ.
വീണ്ടും ബഹിരാകാശത്ത് നടന്ന് സുനിത വില്യംസും, ബുച്ച് വില്‍മോറും. ബഹിരാകാശ നിലയത്തില്‍ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് നടന്നത്. ബഹിരാകാശത്ത് സൂക്ഷ്മ ജീവികള്‍ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് നടത്തം. ഇരുവരും ആറര മണിക്കൂര്‍ ബഹിരാകാശത്ത് നിലയത്തിന് പുറത്ത് ചിലവഴിച്ചു. ഈമാസം പതിനാറിനാണ് അറ്റകുറ്റപ്പണികള്‍ക്കായി സുനിത വില്യംസും, നിക്ക് ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്തു.