Friday, January 10, 2025
HomeKeralaകാട്ടാന ആക്രമണം, സർക്കാർ നിസ്സംഗത വെടിയുക.

കാട്ടാന ആക്രമണം, സർക്കാർ നിസ്സംഗത വെടിയുക.

വെൽഫെയർ പാർട്ടി.

മലപ്പുറം: വന്യമൃഗ ആഗ്രമണങ്ങൾ നിത്യസംഭവമായി മാറിയ കേരളത്തിൽ സർക്കാർ തുടരുന്ന നിസ്സംഗതയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പ്രതിഷേധം രേഖപ്പെടുത്തി. നിലമ്പൂർ കരുളായി വനമേഖലയിൽ കഴിഞ്ഞ ദിവസം ആദിവാസി യുവാവ് കൊല്ലപെട്ടതിന് സർക്കാറാണ് ഉത്തരവാദിയെന്ന് എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി. കൊല്ലപ്പെട്ടാൽ ഓടിയെത്തി നഷ്ടപരിഹാരം പ്രഖ്യാപിച്ചാൽ സർക്കാറിന്റെ ഉത്തരവാദിത്വം തീരില്ല; ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള മുൻകരുതൽ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. വനമേഖലയിലെ തകർന്ന ആവാസ വ്യവസ്ഥ പുനസ്ഥാപിച്ച് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന അവസ്ഥ ഇല്ലാതാക്കണം. ഫെൻസിങ്ങടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാവണം. വന്യമൃഗാക്രമണത്തിൽ മരിച്ചുവീഴുന്നത് ആദിവാസികളും കർഷകരുമാണ്. ഇനിയും മനുഷ്യരുടെ ജീവന് വിലകൽപിക്കാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകും. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ ആധ്യക്ഷം വഹിച്ചു. കൃഷ്ണൻ കുനിയിൽ, മുനീബ് കാരകുന്ന്, സുഭദ്ര വണ്ടൂർ, ബിന്ദു പരമേശ്വരൻ, മജീദ് ചാലിയാർ തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് ചുള്ളിയൻ സ്വാഗതവും ഷാക്കിർ മോങ്ങം നന്ദിയും പറഞ്ഞു.
9633838379
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments