സോളിഡാരിറ്റി.
താനൂർ : കേരളത്തിൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭ ഇലക്ഷന് മുന്നിൽകണ്ട് സി.പി.ഐ.എം നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെയും ഹിന്ദുത്വ അജണ്ടകളെയും തുറന്നു കാണിച്ചുകൊണ്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ന് താനൂരിൽ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു.
വീണ്ടും അധികാരത്തിൽ എത്തുന്നതിനു വേണ്ടി സംഘപരിവാർ ഉയർത്തുന്ന അതേ ഹിന്ദുത്വ വംശീയ രാഷ്ട്രീയ അജണ്ടകൾ പ്രയോഗിക്കുന്ന സി.പി.എം കേരളത്തിൽ നിലനിൽക്കുന്ന സമുദായ സഹവർത്തിത്വത്തിന്റെ സംസ്കാരത്തെ അപകടപ്പെടുത്തുകയാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. ശാക്കിർ വേളം, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീഖ്, എഴുത്തുകാരനും സാമൂഹൃ ചിന്തകനുമായ ബാബരാജ് ഭഗവതി, സാമൂഹിക നിരീക്ഷകൻ അഡ്വ. അമീൻ ഹസൻ , ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ , ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് നഹാസ് മാള, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് അജ്മൽ കെ പി, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിക്കും.