ജോൺസൺ ചെറിയാൻ.
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് തോല്‍വി. വെള്ള കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്‍ ആധികാരികമായി ജയിക്കുകയായിരുന്നു. ഇതോടെ ഇരു താരങ്ങള്‍ക്കും 6 പോയിന്റ് വീതമായി. ഇനി രണ്ട് റൗണ്ട് പോരാട്ടം കൂടിയാണ് ബാക്കിയുള്ളത്. ഏഴര പോയിന്റ് നേടുന്നയാളാണ് ജേതാവ് ആവുക. അതേസമയം 14 റൗണ്ടിന് ശേഷവും തുല്യനിലയില്‍ എങ്കില്‍ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങും.