ജോൺസൺ ചെറിയാൻ.
ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.ആറര പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ രംഗത്തെ വലിയ പേരുകളിലൊന്നാണ് എസ് എം കൃഷ്ണ. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍, എംഎല്‍എ, എംപി, സംസ്ഥാന മന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിങ്ങനെ ഉന്നതമായ എല്ലാ പദവികളും അദ്ദേഹത്തിന് അലങ്കരിക്കാനായി.