ജോൺസൺ ചെറിയാൻ.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂര്‍ മാടായി കോളേജിലെ നിയമന വിവാദത്തില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ അടക്കം നൂറോളം പേര്‍ രാജിവെച്ചു. ഭരണസമിതി ചെയര്‍മാനായ എം കെ രാഘവന്‍ എംപിയുടെ കോലം കത്തിച്ച് പഴയങ്ങാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. എം കെ രാഘവനെ കണ്ണൂര്‍ ഡിസിസി നേതൃത്വവും പരോക്ഷമായി തള്ളി.