Monday, July 1, 2024
HomeHealthദിവസം 9,000 സ്റ്റെപ് നടക്കുന്നതിലൂടെ ഹൃദയാഘാതം വരാനുള്ള സാധ്യത 50% കുറയ്ക്കാമെന്ന് പഠനം.

ദിവസം 9,000 സ്റ്റെപ് നടക്കുന്നതിലൂടെ ഹൃദയാഘാതം വരാനുള്ള സാധ്യത 50% കുറയ്ക്കാമെന്ന് പഠനം.

ജോൺസൺ ചെറിയാൻ.

ആരോഗ്യത്തിന് വ്യായാമം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്രപേർ ശാരീരീകാരോഗ്യം നിലനിർത്തുന്നതിന് വ്യായാമം ചെയ്യുന്നുണ്ട്? ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ 50 ശതമാനത്തോളം ഇന്ത്യക്കാർ പോലും ഇത് പാലിക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിൻ്റെ ഫലമായി ചെറിയ പ്രായത്തിൽ തന്നെ ഹൃദ്രോഗം മുതൽ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാകും. വ്യായാമം എങ്ങനെ ഒരു മനുഷ്യനെ ആരോഗ്യവാനായിരിക്കാൻ സഹായിക്കും എന്നുള്ളതിലുള്ള അജ്ഞതയാണ് പലപ്പോഴും ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ വരാനുള്ള പ്രധാന കാരണമെന്നാണ് മസാച്യുസെറ്റ്സ് സർവകലാശാലയിലെ ആംഹെസ്റ്റ് ഡിപ്പാർട്മെൻ്റ് ഓഫ് കൈനെസോളജി വിഭാഗം ഗവേഷണ വിദ്യാർഥി ശിവാംഗി ബാജ്പെയുടെ വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments