Wednesday, July 3, 2024
HomeNew Yorkനോർത്ത് അമേരിക്ക ഭദ്രാസന നോർത്ത് ഈസ്ററ് റീജിയൺ ത്രിദിന കൺവെൻഷൻ സമാപിച്ചു.

നോർത്ത് അമേരിക്ക ഭദ്രാസന നോർത്ത് ഈസ്ററ് റീജിയൺ ത്രിദിന കൺവെൻഷൻ സമാപിച്ചു.

പി പി ചെറിയാൻ.

ന്യൂ യോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത്  അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ നോർത്ത് ഈസ്ററ് സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി)  ജൂൺ മാസം 28, 29, 30 എന്നീ തീയതികളിൽ സംഘടിപ്പിച്ച ഈ വർഷത്തെ  ത്രിദിന  റീജിയണൽ കൺവെൻഷൻ സമാപിച്ചു.

ജൂൺ മാസം 28,നു  എപ്പിഫനി മാർത്തോമ്മാ പള്ളിയിൽ (ഓസോൺ പാർക്ക്)നടന്ന പ്രഥമ ദിന കൺവെൻഷൻ യോഗത്തിൻറെ ഉത്‌ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവ്വഹിച്ചു. ജൂൺ 29 നു  ബഥനി മാർത്തോമ്മാ പള്ളിയിലും  (ഓറഞ്ച് ബർഗ് ),ജൂൺ 30 ഞായറാഴ്ച  ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിലും  (മെറിക്ക്),  വച്ചാണ്  കൺവെൻഷൻ നടത്തപ്പെട്ടത്.

മാർത്തോമ്മാ സഭയിലെ വികാരി ജനറൽ റവ. കെ. വൈ. ജേക്കബ് മൂന്ന് ദിവസങ്ങളിലും നടന്ന കൺവെൻഷനുകളിൽ  മുഖ്യ പ്രസംഗകനായിരുന്നു .

കൺവെൻഷൻറെ സമാപനദിവസമായ ജൂൺ 30 ഞായറാഴ്ച്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാന ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെച്ച് ഭദ്രാസന എപ്പിസ്കോപ്പയുടെ മുഖ്യ കാര്മീകത്വത്തിൽ നടത്തപ്പെട്ടു . വിവിധ ഇടവകകളിൽ നിന്നുമുള്ള നാൽപതംഗ ഗായകസംഘം ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി . റവ. വി.റ്റി. തോമസ് (വൈസ് പ്രസിഡന്റ്) തോമസ് ജേക്കബ് (സെക്രട്ടറി) കുര്യൻ തോമസ് (ട്രഷറർ) ബെജി ടി. ജോസഫ് (അക്കൗണ്ടൻറ്) റവ. ജോർജ് ഏബ്രഹാം(ഭദ്രാസന സെക്രട്ടറി) ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ശ്രീമതി. ഷേർളി തോമസ്, ശ്രീമതി. തങ്കം വി. ജോർജ് എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികൾ കൺവെൻഷൻറെ അനുഗ്രഹപ്രദമായ നടത്തിപ്പിന് നേത്ര്വത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments