Saturday, November 16, 2024
HomeNew Yorkബിജു ജോൺ കൊട്ടാരക്കരയെ ഫൊക്കാന ട്രസ്റ്റീ ബോർഡ്‌ മെംബെർ ആയി (നൈമാ) നാമനിർദ്ദേശം ചെയ്തു.

ബിജു ജോൺ കൊട്ടാരക്കരയെ ഫൊക്കാന ട്രസ്റ്റീ ബോർഡ്‌ മെംബെർ ആയി (നൈമാ) നാമനിർദ്ദേശം ചെയ്തു.

ശ്രീകുമാർബാബു ഉണ്ണിത്താൻ.

ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രമുഖ നേതാവും  സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ബിജു ജോൺ കൊട്ടാരക്കരയെ ഫൊക്കാനയുടെ 2024 -26  ഭരണസമിതിയിൽ ട്രസ്റ്റീ ബോർഡ്‌ മെംബെർ ആയി ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) ജനറൽ ബോഡി നാമനിർദ്ദേശം ചെയ്തു.

ഫൊക്കാനയുടെ കരുത്തുറ്റ നേതാവും മികച്ച സംഘാടകനുമായ ബിജു ജോൺ കൊട്ടാരക്കര സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ-സാമുദായിക മേഖലകളിലെല്ലാം തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എല്ലാത്തരം ആളുകളെയും കൂട്ടിയിണക്കുന്നതിള്ള  അസാമാന്യ നയപാടവവും കഴിവും മറ്റുള്ള നേതാക്കളിൽ നിന്ന് ബിജുവിനെ വ്യത്യസ്തനാക്കുന്നു. ഫൊക്കാനയുടെ 2022-24 ഭരണസമിതിയുടെ ട്രഷററായിരിക്കെ അസാധാരണമായ സാമ്പത്തിക കാര്യനിർവഹണവും സംഘടനാ വൈദഗ്ധ്യവുമാണ്  അദ്ദേഹം കാഴ്ച് വെച്ചിട്ടുള്ളത്. നാളിതുവരെയുള്ള പ്രവർത്തന മികവിനും നേതൃപാടവത്തിനുമുള്ള അംഗീകാരമായാണ് ട്രസ്റ്റീ ബോർഡ്‌ സ്ഥാനാർഥിത്വം ബിജു ജോൺ കൊട്ടാരക്കരയ്ക്ക് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്.

ജീവിതത്തില്‍ ലാളിത്യവും ദീര്‍ഘവീക്ഷണവും മികച്ച സംഘടനാ പാടവവും  വച്ചു പുലർത്തുന്ന  സര്‍വസമ്മതനായ വ്യക്തി എന്ന നിലയിൽ അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ സുപരിചിതനായ ബിജു ജോണിന്റെ ട്രസ്റ്റീ ബോർഡ്‌ സ്ഥാനാർഥിത്വത്തിന്‌ ഫൊക്കാനയിലെ മുതിർന്ന നേതാക്കളുടെ അംഗീകാരവും മെമ്പർ അസ്സോസിയേഷനുകൾക്കിടയിൽ  വൻപിച്ച സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.
ഫൊക്കാനയുടെ മുൻ അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയി പ്രവർത്തിച്ചപ്പോൾ ഫ്ലോറിഡ കൺവെൻഷന്റെ ചുക്കാൻ പിടിച്ചതു ബിജുവിൻറെ സംഘടനാ പാടവത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യം തെളിയിച്ച അദ്ദേഹം വിവിധ സ്റ്റേറ്റുകളിലും ഇന്ത്യയിലും യാത്ര ചെയ്ത് ഫൊക്കാനയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വാഷിംഗ്‌ടൺ ഡി സി, ഒർലാണ്ടോ കൺവെൻഷന്റെ വിജയത്തിനായി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടന്ന റീജിയണൽ മീറ്റിങ്ങുകൾ, രെജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങുകൾ തുടങ്ങിയവ അദ്ദേഹം നേരീട്ട് പങ്കെടുത്തിരുന്നു.

നിലവിൽ ലോക കേരള സഭാംഗമായ ബിജു ജോൺ കൊട്ടാരക്കര ഒരു എഴുത്തുകാരനും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനുമാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹിയായിരുന്ന അദ്ദേഹം ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്ററായും കൺവെൻഷൻ മാഗസിൻ ചീഫ് എഡിറ്ററായും, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് സിൽവർ ജൂബിലി സുവനീർ ചീഫ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ  (കീൻ)  ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോർഡിനേറ്റർ ആണ്. കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എൻജിനീയറിങ്, എം.ബി.എ എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയ ബിജു ജോൺ കൊട്ടാരക്കര വളരെ  ചെറുപ്പത്തിൽ തന്നെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു. സ്കൂൾ കോളേജ് പഠന കാലത്തു കേരള സ്റ്റുഡന്റ്സ് യൂണിയൻ, സ്കൗട്ട്, നാഷണൽ കേഡറ്റ് കോർപ്സ് എന്നീ സംഘടനകളിൽ പ്രവർത്തിക്കുകയും പൊതുജീവിതത്തിൽ സമൂഹത്തോടു നന്മചെയ്യാനുള്ള  പ്രതിബദ്ധത വളർത്തിയെടുക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിൽ സ്വായത്തമാക്കിയ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ അമേരിക്കയിലെത്തിയ ശേഷവും തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഫൊക്കാനയിൽ സജീവമായതോടെയാണ് തന്റെ  പ്രവർത്തനമേഖലയ്ക്ക് ഒരു പുതിയ ദിശാ ബോധം കൈവരിച്ചരിച്ചതെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു. വളരെ ചെറുപ്പം മുതലേ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ബിജുവിന് തന്റെ ജീവിതത്തിലുടെനീളം അത് പ്രാവർത്തികമാക്കാൻ സാധിച്ചത് അദ്ദേഹത്തിൻ്റെ പൊതുസേവനരംഗത്ത് ശ്രദ്ധേയമായ നേട്ടമാണ്. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്ക് കക്ഷി രാക്ഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകിയിട്ടുള്ള അദ്ദേഹം നിരവധി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുകയും തെരെഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനു ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്.

ചലനാത്മകവും പ്രതികരണശേഷിയുള്ളതുമായ ഒരു ഭരണസംവിധാനത്തിന് തിരഞ്ഞെടുപ്പ് സമയത്തെ മത്സരം അനിവാര്യമാണെങ്കിലും, ഫലപ്രദമായ ഭരണത്തിനും സംഘടനയുടെ വികസനത്തിനും തിരഞ്ഞെടുപ്പിന് ശേഷമുള്ള സഹകരണം ഏറെ നിർണായകമാണ് എന്ന തത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ആളാണ് ബിജു ജോൺ കൊട്ടാരക്കര. ഡോ. ബാബു സ്റ്റീഫന്റ്റെ നേതൃത്വത്തിലുള്ള  ഭരണ സമതിയിൽ ട്രഷറർ എന്ന നിലയിൽ ബിജു നടത്തിയ പ്രവർത്തനം എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു.

ബിജു ജോൺ കൊട്ടാരക്കരയുടെ മികച്ച നേതൃപാടവവും പ്രവർത്തന പരിചയവും എല്ലാവരെയും ഏകോപിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും സത്യവും നീതിയും അടിസ്ഥാനമാക്കിയുള്ള പ്രവർത്തന ശൈലിയും ഫൊക്കാനാ ട്രസ്റ്റി ബോർഡിന്റ്റെ പ്രവർത്തനങ്ങക്ക് ഏറെ  മുതൽക്കൂട്ടായിരിക്കും. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ കർമ്മനിരതരായ വ്യക്തിത്വങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീം ഫൊക്കാന ബിജു ജോണിന്റെ ട്രസ്റ്റീ ബോർഡ്‌ സ്ഥാനാർഥിത്വത്തത്തെ  സ്വാഗതം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments