ജോൺസൺ ചെറിയാൻ .
വയനാട് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴയില്‍ പൊലീസ് കേസെടുത്തു. പ്രസവശേഷം യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്ന സംഭവത്തിലാണ് പൊലീസ് നടപടി. മാനന്തവാടി എസ് ഐ എം സി പവനനാണ് അന്വേഷണചുമതല. പാണ്ടിക്കടവ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ട്വന്റിഫോറാണ് ആദ്യമായി ഈ വര്‍ത്ത പുറംലോകത്തെ അറിയിച്ചത്. യുവതിയുടെ വീട്ടിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
