ജോൺസൺ ചെറിയാൻ .
ഇസ്രയേലില്‍ മരിച്ച വയനാട് കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ നൂല്‍പ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ബീനാച്ചി സ്വദേശിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ബ്ലേഡ് മാഫിയയുടെ ഇടപെടലിനെക്കുറിച്ച് വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്.
