റബീ ഹുസൈൻ തങ്ങൾ.
മക്കരപ്പറമ്പ : ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ ഹയർസെക്കൻഡറി 2014-2016 ബാച്ചിന്റെ സംഗമം ‘കാലിസ്റ്റ അലുംനി മീറ്റ്’ സംഘടിപ്പിച്ചു. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു.
പ്രിൻസിപ്പൽ അജിത്, അധ്യാപകരായ ഹക്കീം, അജയൻ, അലവിക്കുട്ടി, സുഹ്റാബി, ബിജു, സേധു, വിനോദ്, ചിത്ര, വിനോദ്കുമാർ, എ.ടി അഷ്റഫ്, റഫീഖ്, സന്തോഷ്, സജിത്, ഉമേഷ്, ആയിഷ എന്നിവർ പങ്കെടുത്തു. 2014-2016 ബാച്ചിലെ ഹയർസെക്കൻഡറി വിദ്യാർഥികൾ നേതൃത്വം നൽകി.
ഫോട്ടോ കാപ്ഷൻ: ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ ഹയർസെക്കൻഡറി 2014-2016 ബാച്ച് സ്കൂളിൽ സംഘടിപ്പിച്ച ‘കാലിസ്റ്റ അലുമ്നി മീറ്റി’ൽ നിന്ന്.