റബീ ഹുസൈൻ തങ്ങൾ.
വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്കൂൾ മോണ്ടിസോറി വിദ്യാർത്ഥികളുടെ ബിരുദദാന കൾച്ചറൽ പരിപാടി ‘ബ്യൂണിക് 2024’ ഉം സ്കൂൾ വാർഷികാഘോഷവും വൈവിധ്യവും വർണ്ണാഭവുമായ കലാപരിപാടികളോടെ ആഘോഷിച്ചു.
നുസ്രത്തുൽ അനാം ട്രസ്റ്റ് വർക്കിങ് ചെയർമാൻ കെ അബ്ദു സമദ് കലോത്സവ നഗരിയിൽ പതാക ഉയർത്തി. കൾച്ചറൽ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നുസ്രത്തുൽ അനാം ട്രസ്റ്റ് ചെയർമാനും ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡന്റുമായ എ.ടി ഷറഫുദ്ദീൻ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ ഡോ. സിന്ധ്യ ഐസക് സ്വാഗതം പറഞ്ഞു. ആറാം വാർഡ് മെമ്പർ ഹബീബുളള പട്ടാക്കൽ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പാഠ്യ-പാഠ്യേതര രംഗത്ത് മികവുപുലർത്തിയ വിദ്യാർത്ഥികൾക്കുളള ജനറൽ പ്രൊഫിഷൻസി അവാർഡുകൾ വിതരണം ചെയ്തു. മീഡിയവൺ പതിനാലാം രാവ് സീസൺ വിന്നർ സിത്താരയുടെ നേതൃത്വത്തിൽ ഇശൽ ഗാനമേള അരങ്ങേറി.
കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ കലാപരിപാടികൾ പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും നാടൻ പാട്ട് രചയിതാവുമായ കലാഭവൻ സജീവും കലാഭവൻ ഇടവേള റാഫിയും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. സ്കൂൾ എഡ്യൂക്കേഷൻ കൗൺസിൽ പ്രസിഡന്റ് കെ നജ്മുദ്ധീൻ, വൈസ് പ്രസിഡന്റ് സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ജമാഅത്തെ ഇസ്ലാമി പ്രദേശിക അമീർ സി.പി കുഞ്ഞാലൻ കുട്ടി, പി.കെ അബ്‌ദുൽ ഗഫൂർ തങ്ങൾ, ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി കെ.ടി ബഷീർ, ടി.കെ അബു മാസ്റ്റർ, യു.പി മുഹമ്മദ് ഹാജി, കെ.ടി മുഹമ്മദലി മാസ്റ്റർ, എം.ടി.എ പ്രസിഡന്റ് അസ്ലമിയ, കെ യാസിർ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപടികൾ അരങ്ങേറി.
ഫോട്ടോ കാപ്ഷൻ: വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം നുസ്രത്തുൽ അനാം ട്രസ്റ്റ് ചെയർമാനും ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡന്റുമായ എ.ടി ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.