പി പി ചെറിയാൻ.
ഡാളസ് :ക്രിസ്മസ് ദിനത്തിൽ ഡാലസിൽ നടന്ന വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ പോലീസ് കസ്റ്റഡിയിലാകുകയും ചെയ്തു .കൊലപാതക സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അനുസരിച്ച്, തിങ്കളാഴ്ച.ഉച്ചയ്ക്ക് 2:30 ഓടെ ലെൻവേ സ്ട്രീറ്റിലെ 2700 ബ്ലോക്കിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ഒരു സന്ദേശം ലഭിച്ചു.
പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ വെടിയേറ്റ ഒരാളെ കണ്ടെത്തി. ഡാലസ് ഫയർ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിലെ എമർജൻസി ഉദ്യോഗസ്ഥർ ഇരയെ സഹായിക്കാൻ സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലുണ്ടെന്ന് ഡാലസ് പോലീസ് അറിയിച്ചു. ഇരയെയോ സംശയിക്കുന്നയാളെയോ കുറിച്ചുള്ള വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.