ജോൺസൺ ചെറിയാൻ.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ ചില ഗുരുദ്വാരകള്‍ക്ക് മുന്നില്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധം ഉണ്ടായതോടെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കാനഡയുമായിട്ടുള്ള വിഷയത്തില്‍ അന്വേഷണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും ഉത്തരവാദികളെ മുന്നില്‍ കൊണ്ടുവരണുമെന്നും അമേരിക്ക ആവശ്യപ്പെട്ടു.ഖലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഖലിസ്താന്‍ വാദികളുടെ പ്രതിഷേധം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. ഇന്ത്യന്‍ പതാക കത്തിക്കുകയും ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി പ്രകടനം നടത്തുകയും ചെയ്തു. അതേസമയം ഇന്ത്യവിരുദ്ധ പോസ്റ്ററുകള്‍ കാനഡ നീക്കം ചെയ്യാന്‍ തുടങ്ങി.