ജോൺസൺ ചെറിയാൻ.
യാത്രക്കാരന്റെ പണം മോഷ്ടിച്ച എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം. ഒരു ചൈനീസ് യാത്രക്കാരനിൽ നിന്ന് ഉദ്യോഗസ്ഥ 300 ഡോളർ മോഷ്ടിച്ചുവെന്നാണ് പരാതി. മോഷ്ടിച്ച നോട്ടുകൾ വനിതാ ഉദ്യോഗസ്ഥ വിഴുങ്ങാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിരുന്നു. ഫിലിപ്പീൻസിലാണ് സംഭവം.മനിലയിലെ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 1ൽ സെപ്തംബർ എട്ടിനാണ് സംഭവം നടന്നതെന്ന് സിഎൻഎൻ ഫിലിപ്പീൻസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് യാത്രക്കാരനെ എക്സ്-റേ സ്കാനിംഗിന് വിധേയനാക്കുമ്പോഴായിരുന്നു മോഷണം നടന്നത്. യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ നിന്ന് ഉദ്യോഗസ്ഥ പണം എടുക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.