Sunday, December 22, 2024
HomeKeralaഎന്റെ ബാല്യകാല സുഹൃത്തിന് ബിഗ് സല്യൂട്ട് നടൻ ജയറാം.

എന്റെ ബാല്യകാല സുഹൃത്തിന് ബിഗ് സല്യൂട്ട് നടൻ ജയറാം.

ജോൺസൺ ചെറിയാൻ .

വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നടൻ ജയറാം. കോഴിക്കോട് ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയറാം വിനോദ സഞ്ചാര വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെട്ടത്.ഒരു വിഷനോട് കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നത്. അദ്ദേഹം ഒറ്റയ്ക്കല്ല. ഒരു ടീം തന്നെ ഉണ്ട്. ഓരോ കാര്യങ്ങളും ഒരുപാട് പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ടൈംസ് മാഗസിൻ ലോകത്തിലെ തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട 51 സ്ഥലങ്ങൾ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒന്നായി നമ്മുടെ കേരളവും ഉൾപ്പെട്ടത് ഇത്തരം പ്രവർത്തനങ്ങളുടെ ഫലമാണെന്നും ജയറാം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments