ജോൺസൺ ചെറിയാൻ .
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 351 റൺസ് നേടി. വിൻഡീസിനെതിരെ അവരുടെ നാട്ടിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ്. 85 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് 2 വിക്കറ്റ് വീഴ്ത്തി.കഴിഞ്ഞ കളിയിലെ പോലെ രോഹിതിനും കോലിക്കും വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വീണ്ടും ഇഷാൻ കിഷനും ശുഭ്മൻ ഗില്ലും തകർപ്പൻ തുടക്കം നൽകി. പരമ്പരയിൽ തുടരെ മൂന്നാം സെഞ്ചുറി നേടിയ കിഷനും ഗില്ലും ചേർന്ന് ആദ്യം വിക്കറ്റിൽ 143 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 64 പന്തിൽ 77 റൺസ് നേടിയ കിഷനെ പുറത്താക്കിയ യാനിക് കരിയ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം നമ്പറിലെത്തിയ ഋതുരാജ് ഗെയ്ക്വാദ് വേഗം പുറത്തായി. എന്നാൽ, നാലാം നമ്പറിലെത്തിയ മലയാളി താരം സഞ്ജു സാംസൺ ടി-20 മോഡിലായിരുന്നു.