Tuesday, November 12, 2024
HomeNewsവെസ്റ്റ് ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് മണിപ്പൂർ കലാപം.

വെസ്റ്റ് ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് മണിപ്പൂർ കലാപം.

ജോൺസൺ ചെറിയാൻ .

ഇംഫാലിലെ രണ്ട് ജില്ലകളിലും കർഫ്യൂ ഇളവ് സമയം രാവിലെ 5 മുതൽ രാത്രി 8 വരെ ആയിരുന്നു. ക്രമസമാധാനനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നും ഇരുജില്ലകളിലെയും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് പ്രത്യേകം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

അതേസമയം താഴ്‌വരയിലെ മറ്റ് ജില്ലകളായ തൗബാൽ, കാക്‌ചിംഗ്, ബിഷ്ണുപൂർ എന്നിവിടങ്ങളിൽ കർഫ്യൂ സമയം രാവിലെ 5 മുതൽ വൈകുന്നേരം 5 വരെ മാറ്റമില്ലാതെ തുടരും. സംസ്ഥാനത്ത് സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണെന്നും എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും മണിപ്പൂർ പൊലീസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പിൽ പറയുന്നു. സംസ്ഥാനത്തിന്റെ സെൻസിറ്റീവ്, അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ്.

RELATED ARTICLES

Most Popular

Recent Comments