Thursday, August 14, 2025
HomeNewsനേപ്പാളിൽ 6 പേരുമായി യാത്ര ചെയ്ത ഹെലികോപ്റ്റർ കാണാതായി.

നേപ്പാളിൽ 6 പേരുമായി യാത്ര ചെയ്ത ഹെലികോപ്റ്റർ കാണാതായി.

ജോൺസൺ ചെറിയാൻ.

നേപ്പാളിൽ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാനില്ലെന്ന് റിപ്പോർട്ട്. സോലുഖുംബുവിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 9NMV എന്ന കോൾ ചിഹ്നമുള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.സോലുഖുംബുവിലെ സുർക്കിയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം 15 മിനിറ്റിനുള്ളിൽ നഷ്ടപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റൻ ചേത് ഗുരുങ് പൈലറ്റായ ഹെലികോപ്റ്റർ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments