Sunday, December 22, 2024
HomeGulfഅവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

ജോൺസൺ ചെറിയാൻ.

ഖത്തർ : മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‍സാന്‍ യമാനി (24) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി ഖത്തറിലുള്ള ഇഫ്‍സാന്‍ അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു.പിതാവ് – കാപ്പില്‍ ഇസ്‍ഹാഖ്. മാതാവ് – സാറ. റുക്സാന, ഫാത്തിമ സന എന്നിവർ സഹോദരിമാരാണ്. ഹമദ് ഹോസ്‍പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments