Sunday, December 22, 2024
HomeGulfകുവൈത്തിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ് 3 വർഷത്തിനിടെ മൂന്നാം തവണ.

കുവൈത്തിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ് 3 വർഷത്തിനിടെ മൂന്നാം തവണ.

ജോൺസൺ ചെറിയാൻ.

കുവൈത്ത് :പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം, മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.വെറും 10 വർഷത്തിനുള്ളിൽ നടക്കുന്ന ഏഴാം റൗണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. കൂടാതെ 3 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പും. 7.96 ലക്ഷം വോട്ടർമാരാണ് കുവൈത്തിലുള്ളത്. ഇതിൽ 4,06,895 പേരും വനിതകളാണ്. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണിവരെയാണ് വോട്ടെടുപ്പ്. ഇതിന് ശേഷം വോട്ടെണ്ണൽ ആരംഭിക്കും.

RELATED ARTICLES

Most Popular

Recent Comments