ജോൺസൺ ചെറിയാൻ.
അര നൂറ്റാണ്ടിലധികം ചെലവഴിച്ച് ബിരുദം പൂർത്തിയാക്കി 71 വയസുകാരൻ. ആർതർ റോസ് എന്ന അമേരിക്കൻ സ്വദേശിയാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് വ്യാഴാഴ്ച ബിരുദ സർട്ടിഫിക്കറ്റ് നേടിയത്. 54 വർഷം കൊണ്ട് ഡിഗ്രി പൂർത്തീകരിച്ച ആർതർ ഗിന്നസ് ബുക്കിലും ഇടം പിടിച്ചു. ഏറ്റവും കൂടുതൽ സമയമെടുത്ത് ബിരുദം പൂർത്തിയാക്കിയ ആളെന്ന റെക്കോർഡാണ് ആർതർ സ്വന്തമാക്കിയത്.52 വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കിയ റോബർട്ട് എഫ്പി ക്രോണിൻ എന്നയാളുടെ റെക്കോർഡാണ് ആർതർ റോസ് തിരുത്തിയെഴുതിയത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് 1948ൽ ബിരുദ പഠനം ആരംഭിച്ച റോബർട്ട് 2000ലാണ് പഠനം പൂർത്തിയാക്കിയത്.