ജോൺസൺ ചെറിയാൻ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള ജേഴ്സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള സ്‌പോർട്‌സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസറായി മാറിയതിന് പിന്നാലെ പുതിയ ജേഴ്സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.സോഷ്യൽ മീഡിയ വീഡിയോയിലൂടെ അഡിഡാസാണ് ജേഴ്സി പുറത്തിറക്കിയത്. “ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിക്കുന്നു” അഡിഡാസ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. അനിമേറ്റഡ് ഡ്രോണുകൾ വഴി മൂന്ന് ജേഴ്സികൾ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഉയരുന്നതാണ് വീഡിയോ. ജേഴ്സിക്ക് ആരാധകരുടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Comments are closed for this post.