Monday, September 9, 2024
HomeKeralaമൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു.

മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു.

ജോൺസൺ ചെറിയാൻ.

ഇടുക്കി: മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് തുറന്നുവിടുന്ന വെള്ളമടക്കം എത്തുന്ന ത്രിവേണി സംഗമത്തിലാണ് ദാരുണ സംഭവം. ഇവിടെ കുടുംബവുമായി എത്തിയതാണ് സന്തോഷും ബിജുവും. രണ്ടുപേരും കുളിക്കാനിറങ്ങിയതിന്റെ തൊട്ടുപിന്നാലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സന്തോഷും ബൈജുവും മരിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments