Wednesday, December 11, 2024
HomeKeralaമകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ല ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി.

മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ല ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി.

ജോൺസൺ ചെറിയാൻ.

കോഴിക്കോട്: മലാപറമ്പിൽ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടർ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നും മറ്റ് ദുരൂഹതകൾ ഇല്ലെന്നും പൊലീസ് പറയുന്നു.മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു. ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണം.ചേവായൂർ പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തുകയാണ്. വീടിനുള്ളിൽ നിന്നുതന്നെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് മെഡിക്കൽ കോളേജ് എ സി പി സുദർശൻ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments