ജോൺസൺ ചെറിയാൻ.
നടൻ അശ്വിൻ ജോസ് വിവാഹിതനായി. മെയ് 17 നായിരുന്നു വിവാഹം. ഫെബ ജോൺസനാണ് വധു.പതിനൊന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് അശ്വിനും ഫെബയും വിവാഹിതരാകുന്നത്. അശ്വിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം കുറിച്ചത്. നടി ഗൗരി ജി കിഷൻ, സംവിധായകൻ ജോൺ ആന്റണി ഉൾപ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.