ജോൺസൺ ചെറിയാൻ.
കൊച്ചി: ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ ജപ്പാൻ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ഇന്ന് തുടങ്ങുന്ന ഭക്ഷ്യമേളയിൽ രാമെൻ, സൂഷി, കരാഗെ എന്നിങ്ങനെയുള്ള ജപ്പാന്റെ തനത് ഭക്ഷണങ്ങളും വിവിധ തരം പാനീയങ്ങളും മധുരപലഹാരങ്ങളും ഒരുങ്ങും. ( Japanese Food Popup in Grand Hyatt Kochi Bolgatty )പൂനെയിലെ പ്രശസ്തമായ ഗിംഗ്‌കോ റെസ്‌റ്റോറന്റിലെ ഷെഫ് ബ്രെഹദീഷും സിദ്ധി ഗോഖലെയുമാണ് ഭക്ഷ്യ മേളയ്ക്ക് നേതൃത്വം നൽകുന്നത്. ജപ്പാൻ ടൂറിസം മന്ത്രാലയം ജപ്പാൻ ക്യുസീന് വെങ്കല സർട്ടിഫിക്കേഷൻ നൽകിയിട്ടുള്ള വ്യക്തിയാണ് ഷെഫ് ബ്രഹദേഷ്. മുംബൈ ഐഎച്ച്എമ്മിൽ നിന്ന് തന്റെ പാചക ജീവിതം ആരംഭിച്ച ഷെഫ് ബ്രഹദേഷിന് ജാപ്പനീസിൽ ബിരുദവുമുണ്ട്. ഐഎച്ച്എം മുംബൈയിൽ നിന്ന് തന്നെ ബിരുദം നേടിയ വ്യക്തിയാണ് സിദ്ധി ഗോഖലെ.