Thursday, May 29, 2025
HomeGulfകപ്പലിൽ 23 ഇന്ത്യക്കാർ 3 മലയാളികൾ.

കപ്പലിൽ 23 ഇന്ത്യക്കാർ 3 മലയാളികൾ.

ജോൺസൺ ചെറിയാൻ.

ദുബായ് / കൊച്ചി ∙ ഒമാൻ ഉൾക്കടലിൽ ഇറാൻ നാവികസേന വ്യാഴാഴ്ച പിടിച്ചെടുത്ത എണ്ണക്കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാർ. ഇവരിൽ എറണാകുളം കൂനമ്മാവ് പുതുശേരി എഡ്വിൻ (27), കപ്പലിലെ ഫോർത്ത് ഓഫിസറായ കടവന്ത്ര പള്ളിപ്പറമ്പിൽ വീട്ടിൽ ജിസ്മോൻ ജോസഫ് (31), ഫോർത്ത് എൻജിനീയർ മലപ്പുറം ചുങ്കത്തറ കോട്ടേപ്പാട കോട്ടേപ്പാടം തടത്തേൽ സാം സോമൻ (29) എന്നിവരാണു മലയാളികൾ. കുവൈത്തിൽനിന്ന് യുഎസിലെ ഹൂസ്റ്റണിലേക്കു യാത്രതിരിച്ച ‘അഡ്വാന്റേജ് സ്വീറ്റ്’ എന്ന എണ്ണക്കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്.

RELATED ARTICLES

Most Popular

Recent Comments