മാർട്ടിൻ വിലങ്ങോലിൽ.
ഡിവിഷൻ ‘ബി’ യിൽ ഡിവൈൻ മേഴ്‌സി മക്കാലൻ, സെന്റ് മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് എന്നീ പാരീഷുകൾ ഒന്നും രണ്ടും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.
കായികമേളയുടെ ആദ്യദിനമായ വെള്ളിയാഴ്ച വൈകുന്നേരം നടന്ന പൊതു സമ്മേളനത്തിൽ, ചിക്കാഗോ രൂപതാധ്യക്ഷൻ മാർ. ജോയി ആലപ്പാട്ട് തിരി തെളിച്ചു ഫെസ്റ്റിന്റെ ഒദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, പേർലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും, ഇവന്റ് ഡയറക്ടറുമായ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരായ ഫാ. മാത്യുസ് മുഞ്ഞനാട്ട്, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, ഫാ. ജോർജ് പാറയിൽ, ഫാ. സിബി സെബാസ്റ്റ്യൻ, ഫാ. റോയ് മൂലേച്ചാലിൽ, ഫാ. ജിമ്മി എടക്കളത്തൂർ, ഫാ. ആന്റോ. ജി ആലപ്പാട്ട്, ഫാ. സുനോജ് തോമസ്, ഫാ. ബിനീഷ് മാത്യു എന്നിവരും, സിസ്റ്റർ ആഗ്നസ് മരിയ, സിസ്റ്റർ ബെൻസി റപ്പായി, മുഖ്യ സ്പോൺസറായ സിജോ വടക്കൻ (സിഇഒ ട്രിനിറ്റി ഗ്രൂപ്പ്), ജോസി ജോർജ് (ഗോൾഡ് സ്പോൺസർ, സിഇഒ ഡോൾഫിൻ ഡിജിറ്റൽ) തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇതോടനുബന്ധിച്ചു വേദിയിൽ നടന്ന ഇടവകകളുടെ മാർച്ച് പാസ്റ്റും, ഓപ്പണിങ് സെറിമണിയും വർണ്ണാഭമായി.
ടെക്‌സാസ് – ഒക്ലഹോമ റീജണിലെ പത്തു ഇടവകകളിൽ നിന്നായി അറുനൂറോളം മത്സരാർത്ഥികളാണ് മൂന്നു ദിവസം നീണ്ട കലാമേളയിൽ പങ്കെടുത്തത്. കുട്ടികളും, യുവജനങ്ങളും, അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത കലാമേള റീജണിലെ സീറോ മലബാർ വിശ്വാസികൾ പങ്കെടുത്ത വലിയ കൂട്ടായ്മ കൂടിയായി.
സമാപന ദിവസം നടന്ന പുരസ്‌കാരദാന ചടങ്ങിൽ, ചിക്കാഗോ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഇവന്റ് ഡയറക്ടർ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരും സ്പോൺസേഴ്‌സും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
