ഭൂകമ്പത്തിൽ വിറയ്ക്കുമ്പോൾ വിറയലില്ലാതെ അമ്മയെയും കുഞ്ഞും സുരക്ഷിതർ .

0
110

ജോൺസൺ ചെറിയാൻ.

ശ്രീനഗർ:ചുറ്റിലുമുള്ള വസ്തുക്കൾ വിറയ്ക്കുന്നു; വിറയ്ക്കാതെ സിസേറിയൻ ചെയ്ത് ഡോക്ടർ .ചൊവ്വാ രാത്രി നടന്ന ഭൂകമ്പത്തിൽ ഭയചകിതരാകാതെ ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ആശുപത്രിയിൽ പ്രസവമെടുത്ത് .ബിജ്ബെഹറയിലെ സബ് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുന്നതിനിടയിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചുറ്റുപാടുകൾ ഭൂകമ്പത്തിൽ വിറയ്ക്കുമ്പോൾ  വിറയലില്ലാതെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലായിരുന്നു ഡോക്ടറും സംഘവും. റിക്ടർ സ്കെയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ്. കശ്മീർ താഴ്‌വരയെയും ഭൂകമ്പം ബാധിച്ചിരുന്നു. പ്രകമ്പനത്തെത്തുടർന്ന് ആളുകൾ വീടുകളിൽനിന്ന് ഇറങ്ങിയോടി. രാത്രി 10.17നായിരുന്നു ഭൂകമ്പം.

 

Share This:

Comments

comments