Thursday, December 26, 2024
HomeAmericaകാറ്റിൽ പറക്കുന്ന പന്തുകൾ  പ്രകാശനം ചെയ്തു.

കാറ്റിൽ പറക്കുന്ന പന്തുകൾ  പ്രകാശനം ചെയ്തു.

എസ്.ഹനീഫ റാവുത്തർ.
 
ചാരുംമൂട് : ജനുവരി 23  തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ   പ്രസാധന, പുരോഗമന സാഹിത്യ സാംസ്‌കാരിക മേഖലകളെ മുന്നോട്ട് നയിക്കുന്ന പ്രഭാത് ബുക്ക് ഹൗസിന്റെ എഴുപതിറ്റാണ്ട് പിന്നിട്ട  വാർഷികാഘോഷങ്ങൾ ശ്രീ.കാനം രാജേന്ദ്രൻ ഉദ്ഘടനം ചെയ്തു.  ജാനുവരി 24 ന്  പുസ്തക പ്രദർശനം , വന്യജീവി ഫോട്ടോപ്രദർശനം, കാവ്യാർച്ചന, കവിതാലാപന മത്സരം (വിദ്യാർത്ഥികൾക്ക്),    സാഹിത്യകാര സംഗമത്തിന്റ ഉദ്ഘടനം   ശ്രീമതി ജെ.ചിഞ്ചുറാണി (മൃഗ സംരക്ഷണ വകുപ്പ് മന്ത്രി) നിർവ്വഹിച്ചു.
 
പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനും മുൻമന്ത്രിയുമായ ശ്രീ.സി.ദിവാകരന്റെ അധ്യക്ഷതയിൽ നടന്ന   സാംസ്കാരിക സമ്മേളന൦ ശ്രീ.എ.എൻ.ഷംസീർ (നിയമസഭാ സ്പീക്കർ) ഉദ്‌ഘാടനം ചെയ്തു.   കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ” (സ്പെയിൻ യാത്രാവിവരണം), “ദി കിൻഡ്ൽഡ് റ്റൽസ്” (ഇംഗ്ലീഷ് കഥകൾ) നോവലിസ്റ്റും ചലച്ചിത്രകാരനുമായ  ശ്രീ.സാബു ശങ്കറിന് കൊടുത്തുകൊണ്ട്  ശ്രീ.പി.പ്രസാദ് (കൃഷി വകുപ്പ് മന്ത്രി) പ്രകാശിപ്പിച്ചു.  പുസ്തക പരിചയം ഡോ.വള്ളിക്കാവ് മോഹൻദാസ് നടത്തി.  കാറ്റിൽ പറക്കുന്ന പന്തുകൾ എന്ന സ്പെയിൻ യാത്ര വിവരണത്തിന് അവതാരിക എഴുതിയ ശ്രീ.സി.രാധാകൃഷ്ണൻ പറയുന്നതുപോലെ “ചരിത്ര സുരഭിലവും ബഹുതല സ്പർശിയായ കഴിവുകൾകൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതുമായ ഒരു നാടിനെ വെറും തൊണ്ണൂറ് പേജുകളിൽ പരിചയപ്പെടുത്തുക എന്നത്  വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാൾക്ക് മാത്രമേ ഇത് സാധിക്കു. സർഗ്ഗധനനായ കാരൂർ സോമൻ ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരിക്കുന്നു”  
 
സ്വാഗതം ശ്രീ.ശ്രീ.എസ്.ഹനീഫ റാവുത്തർ (ജനറൽ മാനേജർ),  പ്രൊഫ.എം.ചന്ദ്രബാബു നന്ദി പ്രകാശിപ്പിച്ചു. തോപ്പിൽ ഭാസിയുടെ “നിങ്ങങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”  എന്ന നാടകം കെ.പി.എ.സി.അവതരിപ്പിച്ചു. 
RELATED ARTICLES

Most Popular

Recent Comments