ജോൺസൺ ചെറിയാൻ.
കുമളി : ആന്ധ്രയിൽ നിന്ന് കേരളത്തിലേക്കു കടത്താൻ കൊണ്ടുവന്ന 1200 കിലോ കഞ്ചാവ് തേനിയിൽ തമിഴ്നാട് പൊലീസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെൽവരാജ്, ചിന്നച്ചാമി, അബൂബക്കർ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തു.പിടികൂടിയ കഞ്ചാവിനു കേരളത്തിൽ 12 കോടി രൂപയിലധികം വിലമതിക്കുമെന്നു പൊലീസ് പറഞ്ഞു.
തേനി ജില്ലയിലെ ആണ്ടിപ്പട്ടി ചെക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെയാണു ലോറി എത്തിയത്.ലോറിക്കുള്ളിൽ ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് കേരളത്തിലേക്കു കടത്തുകയായിരുന്നെന്നു പിടിയിലായവർ പറഞ്ഞതായി പൊലീസ് അറിയിച്ചു.